Friday, October 7, 2011

Clint നെ കുറിച്ചുള്ള പുസ്തകം സൌജന്യമായി

7 വയസിനുള്ളിൽ‍ 20000 ചിത്രങ്ങൾവരച്ച് അനശ്വരതയിലേക്ക് കടന്നുപോയ മലയാളത്തിന്‍റെ മഹാപ്രതിഭയായ ക്ലിന്റ് (Clint ) നെക്കുറിച്ച് മലയാളിയായ "ബഷീര്‍കെ" രചിച്ച ഇംഗ്ലീഷ് പുസ്തകം സൌജനൃമായീ ഡൌണ്ലോഡ് ചെയുന്നതിന് ലിങ്ക് ഉപയോഗിക്കുക
---ശ്രദ്ദിക്കുക  സമാനമായ വേറൊരു  പുസ്തകം Amason .com  ല്‍  വില്‍ക്കുന്നത് ഏകദേശം 250 രൂപയ്ക്കാണ്    അത് കൊണ്ട് ഈ പുസ്തകത്തിന്റെ രചയിതാവായ ബഷീര്‍ എല്ലാ മനുഷ്യര്‍ക്കായും പ്രതേകിച്ചു    മലയാളികള്‍ക്കായും ഇതു സൌജന്യമായി നല്‍കുന്നു. അത് മാത്രവുമല്ല 1992 ഇല്‍  ഈ പുസ്തകം പ്രസിദ്ദികരിക്കാന്‍ സ്വീഡന്‍ കാരിയായ ശ്രീമതി ലില്ലി ഫിഷര്‍  സ്വന്തം കാര്‍ വിറ്റുകിട്ടിയ 150000  രൂപ യാണ്  ചെലവഴിച്ചത്‌  ഇപ്പോള്‍ വയോവൃദ്ധ യായ    ശ്രീമതി ലില്ലി ഫിഷറിന്റെ   ആഗ്രഹവും എല്ലാവര്ക്കും ഈ പുസ്തകം സൌജന്യമായി നല്‍കുവാനാണ് 
ദയവുചെയ്ത്  ഈ ലിങ്ക് താല്‍പ്പര്യം ഉള്ള എല്ലാവരും ആയി പങ്കുവയ്ക്കുക            
http://www.wupload.com/file/326117978/Clint-Short_life_of_a_gifted_child.pdf

Wednesday, October 5, 2011

ഫോര്ട്ട്കൊച്ചിയെ തിരിച്ചു പിടിക്കുക

ഫോര്ട്ട്കൊച്ചിയെ തിരിച്ചു പിടിക്കുക
അഥിതികളെ  ദേവന്മാരാക്കി പ്രതിഷ്ിച്ച ചരിത്രമാണ് ഫോര്ട്ട്കൊച്ചിക്കുള്ളത്   അങ്ങിനെ യാണ് കൊച്ചിക്കാര്‍ക്ക്  ഫോര്ട്ട്കൊച്ചിയെ നഷ്ടമായത്.
 ഇന്നു  ഫോര്‍ട്ടുകൊച്ചിയില്‍ ഹോമുകളില്ല Home  Stay കളാണുള്ളത് 
കൊച്ചിക്കാരില്ല കോട്ടയംകാരും പഴയ കൊല്ലംകാരും ഇല്ല
ഉള്ളത് നിരുപദ്രവകാരികളെന്നു   പുറമേ തോന്നിക്കുന്ന കാശ്മീരികളും,ഹിന്ദിക്കാരും  ഭൂമാഫിയക്കാരും  പിന്നെ പലനിറത്തിലും വലുപ്പത്തിലും ഉള്ള സായ്പ്പും മാത്രം
പഴയ കൊച്ചിക്കാര്‍ വെറും വില്പ്പനക്കാരായി  മാറിയിരിക്കുന്നു
 കപ്പലണ്ടി   മുതല്‍ സ്വന്തം മണ്ണിനെയും ,പെണ്ണിനെയം,വീടിനെയും സംസ്ക്കാരത്തെയും  വില്‍ക്കുന്നവര്‍
എങ്ങിനെയാണ് നമ്മള്‍ നമ്മുടെ പഴയ ഫോര്ട്ട്കൊച്ചിയെ തിരിച്ചു പിടിക്കുക  
      

Thursday, September 8, 2011

കൊച്ചി തെരുവുകളിലെ കാരണവന്മാര്‍

 എല്ലാ തെരുവുകള്‍കും സ്വന്തമായ ഒരു ആത്മാവുണ്ട് ഒറ്റ നോട്ടത്തില്‍ തിരിച്ചിയാന്‍ പറ്റുന്ന ഒന്ന്.


വളര്‍ച്ചയുടെ ഏതോ ദശാസന്ധിയില്‍ പക്ഷെ അത് നഷ്ടപെടുകെയും പകരം പൊതുവായ, തിരിച്ചറിയാനാവാത്ത ഒരു മുഖം എല്ലാ തെരുവുകളും എടുത്തണിയുകയുംചെയ്യുന്നു 


 അങ്ങനെ കൊച്ചിയിലെ തെരുവുകളും കോഴിക്കോട്ടെ തെരുവുകളും തമ്മില്‍ തിരിച്ചറിയാനാവാതെ വരുകെയും അവ ഒന്നാവുകെയും ചെയ്യുന്നു.
  ഒറ്റ നോട്ടത്തില്‍ കൊച്ചി എന്ന് പറയുന്ന ചില തെരുവുകള്‍ ഇന്നും അവശേഷിക്കുന്നു


 .കമാലക്കടവില്‍ നിന്നും മട്ടാഞ്ചേരി, ജൂത തെരുവ് വഴി  കൊച്ചങ്ങാടി വരെയുള്ള ഈ വഴിയില്‍ അവശേഷിക്കുന്ന ചില മുഖമുദ്രകളാണ് ഈ ചിത്രങ്ങള്‍.

Wednesday, January 12, 2011

അമ്മ അറിയാന്‍

"അമ്മ അറിയാന്‍ "എന്ന സിനിമ പിറന്നതിന്റെ 25 -)O  വാര്‍ഷികം ആഘോഷിക്കാന്‍ ഫോര്ട്ടകൊച്ചിയില്‍ ഒത്തുചേര്‍ന്ന പഴയ സുഹുര്‍ത്തുക്കളില്‍ പലര്‍ക്കും പരസ്പ്പരം മനസിലായില്ല . മനസിലായവര്കള്‍ക്ക്    പരസ്പ്പരം ഉള്‍ക്കൊള്ളാനും ആയില്ല.  വരുമെന്ന് പറഞ്ഞവര്‍ വന്നില്ല  വന്നവരെ വേണ്ടവിതം  ആദരിക്കാന്‍ ആര്‍ക്കും ആയതുമില്ല അങനെ.സ്കറിയ മാത്ത്യു വിന്റെയും അമ്മതിന്ടെയും ശ്രമങ്ങള്‍ പൂര്‍ണമായും വിജയിക്കാതെ പോയെങ്കിലും  ഒരു നല്ല തുടക്കം ഇടാന്‍ അവര്‍ക്കായി  അതുകൊണ്ടുതന്നെ 25 കൊല്ലങ്ങല്‍ക്കുമുന്പ' കൊച്ചിയില്‍ അലഞ്ഞുനടന്നിരുന്ന  പഴയ  ജോണ്‍ ആരാധകര്‍ക്ക് ഉള്ള നന്ദി ഇവിടെ അറിയിക്കുന്നു    





കൂട്ട ചിത്രരചനയും  വേണുവിന്റെ പുല്ലാങ്കുഴല്‍ വായനയും